മനുഷ്യനെ കാര്‍ന്നു തിന്നുന്നതും മനുഷ്യ യുഗത്തെ തന്നെ അവസാനിപ്പിക്കാന്‍ കഴിവുള്ള രോഗമാണ് എയിഡ്സ്. എച്ച്.ഐ.വി.( ഹ്യുമെന്‍ ഇമ്മ്യൂണോ ഡെഫിഷന്‍സി വൈറസ് ) വൈറസ് ആണ് ഇത് പകരാന്‍ കാരണം. മനുഷ്യന്ടി രോഗ പ്രതിരോധ ശേഷിയെ തകര്‍ക്കുകയാണ് ഈ വൈറസ് ചെയ്യുക. അതിനടി ഫലമായി മാരക രോഗങ്ങള്‍ പിടിപെടുകയും ചെയുന്ന ഒരു അവസ്ഥ ആണ് എയിഡ്സ്.
എയിഡ്സ് ഉണ്ടാകുന്നത് എങ്ങനെ :
- എയ്ഡ്സ് രോഗാണുബാധയുള്ളവരുമായി ലൈംഗിക വേഴ്ചയിൽ പെടുക.
- കുത്തി വിപ്പ് സൂചികൾ ശരിയായി ശുചീകരിക്കാതെ വീണ്ടും ഉപയോഗിക്കുക.
- വൈറസ് ഉള്ള രക്തം, രക്തത്തിൽ നിന്നും ഉണ്ടാക്കിയ വസ്തുക്കൾ,ശുക്ലം,വൃക്ക ഇവ മറ്റൊരാളിലേക്ക് പകരുക
- വൈറസ് ബാധ ഉള്ള സ്ത്രീയുടെ രക്തതിൽ കൂടിയോ, മുലപ്പാലിൽ കൂടിയോ ശിശുവിലേക്ക് രോഗാണുക്കൾ പകരാവുന്നതാണ്. ഇതിനു സാധ്യത 30 ശതമാനം മാത്രമാണ്.
രോഗാണു ബാധിച്ചതിനു ശേഷം 50% ആള്കാരും 10 വര്‍ഷത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുകയും രോഗിയായി തീരുകയും ചെയ്യും. മറ്റുള്ളവര്‍ 12 - 13 വര്‍ഷത്തിനുള്ളില്‍ രോഗലക്ഷണം കാണിക്കും. രോഗ ലക്ഷണം ഉള്ളവര്‍ മാത്രമല്ല എയിഡ്സ് രോഗാണു ബാധിച്ചവര്‍ എല്ലാവരും തന്നെ രോഗം പകര്‍ത്താന്‍ കഴിവുള്ളവര്‍ ആണ്.
രോഗനിർണ്ണയം
എലിസ അഥവാ എൽസം ഇമ്മ്യൂണോസോർബറ്റ് അസെ വഴിയാണു ഈപരിശോധന നടത്തുന്നത്എയ്ഡ്സ് പ്രതിരോധനടപടികൾ
പ്രതിരോധരംഗത്ത് രോഗബാധിതർക്കും, രോഗബാധയില്ലാത്ത പൊതുജനങ്ങൾക്കും തുല്യപങ്കാണ് ഉള്ളത്. എച്ച്.ഐ.വി. രോഗാണുബാധയുള്ളവരും എയ്‌ഡ്‌സ് അവസ്ഥയിലുള്ളവരും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
- വിവാഹേതര ലൈംഗികവേഴ്ചയിൽ ഒഴിവാക്കുകയോ, സുരക്ഷിതമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുകയോ ചെയ്യുക. ഉറകൾ ഉപയോഗിക്കുന്നതു കൊണ്ട് ഒരു പരിധിവരെ, രോഗം പകരാതിരിക്കുവാൻ സാധിക്കും, പക്ഷേ സമ്പൂർണ്ണ സുരക്ഷ ഇതു വാഗ്ദാനം ചെയ്യുന്നില്ല.
- രോഗാണുബാധിതർ രക്തം, ശുക്ലം, വൃക്ക മുതലായവ ദാനം ചെയ്യാതിരിക്കുക.
- സിറിഞ്ജ്, സൂചി തുടങ്ങിയവ വീണ്ടും ഉപയോഗിക്കാൻ പാടില്ല.
- പല്ലു തേക്കുന്ന ബ്രഷ്,ഷേവിംഗ് ബ്ലേഡ് ഇവ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കൊടുക്കരുത്. ഇവ ഉപയോഗിക്കുമ്പോൾ രക്തം പൊടിക്കാൻ സാധ്യതയുള്ളതു കൊണ്ടാണ്. ഈ മുൻകരുതൽ എടുക്കെണ്ടത്.
- എന്തെങ്കിലും ചികിത്സക്കായി ഡോക്ടറെ കാണുമ്പോൾ സ്വന്തം ആരോഗ്യസ്ഥിതി വെളിപ്പെടുത്തുക.കാരണം ആരോഗ്യപരിപാലകരായ ഇവർക്ക് വേണ്ടത്ര മുൻ കരുതൽ എടുക്കുവാൻ സാധിക്കും.
- രോഗിയുടെ രക്തം നിലത്ത് വീഴാൻ ഇടയായാൽ അവിടം ബ്ലീച്ചിംഗ് പൌഡർ വെള്ളത്തിൽ കലക്കി (1.10 എന്ന അനുപാതത്തിൽ)അവിടെ ഒഴിക്കുക.അര മണിക്കുറിനു ശേഷം കഴുകി കളയാം. വസ്ത്രത്തിൽ രക്തം പുരണ്ടാൽ തിളക്കുന്ന വെള്ളം ഒഴിച്ച് അരമണിക്കൂർ വച്ച ശേഷം കഴുകി വൃത്തിയാക്കുക.അണുബാധിതരുടെ വസ്ത്രം ഇപ്രകാരം വൃത്തിയാക്കുമ്പോൾ കൈയുറകൾ ധരിക്കണം.
- എയ്‌ഡ്‌സ് അവസ്ഥയിലുള്ള സ്ത്രീ ഗർഭിണിയാവാതിരിക്കാൻ ശ്രദ്ധിക്കണം.
2010 ലെ കണക്കു അനുസരിച്ച് ഇന്ത്യയില്‍ ആകെ 23 ലക്ഷം പേര്‍ക് എയിഡ്സ് ബാധിച്ചിട്ടുണ്ട്. അതില്‍ 75 % പേരും ലയ്ങ്കിക മാര്‍ഗത്തിലൂടെ രോഗ ബാധ്തരാന്നു. കേരളത്തില്‍ ഏകദേശം അര ലക്ഷം പേര്‍ എയിഡ്സ് ബാധിതര്‍ ആണ്. ഇപോയാതെ കണക്കു അനുസരിച്ച് ലോകത്ത് ആകെ 23 ലക്ഷം പേര്‍ എയിഡ്സ് ബാധിച്ചവര്‍ ആണ്. ആഫ്രിക്കയില്‍ ആണ് ഏറ്റവും കൂടുതല്‍ എയിഡ്സ് ബാധിതര്‍ ഉള്ളത്.