Friday 25 November 2011

Mullaperiyaar Dam ( മുല്ലപെരിയാര്‍ ഡാം കൂടുതല്‍ അറിയാ൯ )


Mullaperiyar Dam  (മുല്ലപെരിയാര്‍ ഡാം)

                             ഇപ്പോള്‍ പത്ര മാധ്യമങ്ങളില്‍  നിറഞ്ഞു നില്‍ക്കുന്ന ഒരു വിഷയം ആണല്ലോ മുല്ലപെരിയാര്‍ ഡാം പലര്ക്കും ഇതിനെ കുറിച്ച് ഒരു അറിവും ഇല്ല... എല്ലാവരുടെയും ശ്രദ്ദയ്കും അറിവിനും വേണ്ടി ഞാന്‍ ഇത് സമര്‍പ്പിക്കുന്നു....

Mullaperiyar Dam
Official name
Mullapperiyar Dam
Location
Coordinates
Construction began
1887
Opening date
1895
Dam and spillways
Height
155 ft (47.24 m)
Length
1200 ft (365.76 m)
Impounds
Reservoir
Creates
Periyar Reservoir
Capacity
443.23 million cubic meter

            പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളില്‍ പ്രധാനപെട്ട  നദി ആണ് പെരിയാര്‍. നദിയുടെ എല്ലാ ഭാഗങ്ങളും കേരളത്തില്‍ കൂടി ആണ് ഒഴുകുന്നത്. ഇതിനു കുറുകെ ആയി ഡാം പണി കയിപ്പിക്കണം എന്ന് ബ്രിടിഷ്കാര്‍ തീരുമാനിച്ചതിന്റെ ശേഷം അന്നത്തെ തിരുവനന്തപുരം രാജ കുടുംബത്തിന്റെ അനുവാടതോട് കൂടി 1887 ല്‍ ആണ് ഡാംഇന്ടി  പണി ആരംഭിച്ചത്. 1895 ല്‍ ഡാം പണി പൂര്‍ത്തി ആകുകയും ചെയ്തു.പക്ഷെ ഡാം പണി തീരുന്നതിനു മുമ്പേ അതിന്മേലുള്ള അധികാരം തമിള്‍നാട് അഥവാ അന്നത്തെ മദ്രാസ് സ്റ്റേറ്റ്നു 999  വര്‍ഷത്തേക് ലീസിനു ( പാട്ട കരാര്‍ ) വ്യവസ്ഥയില്‍ എഴുതി കൊടുത്തു... 

            8000  എക്കര്‍ സ്ഥലം റീസര്‍വോയര്‍ നു വേണ്ടിയും 100  ഏക്കര്‍ സ്ഥലം മറ്റുള്ള അവിശ്യങ്ങല്‍കുമായി തമിഴ്നാടിനു അന്നത്തെ ഭരണകൂടം 999 വര്‍ഷത്തേക് ഏക്കറിന് 5 രൂപ വ്യവസ്ഥയില്‍ ആണ് കൊടുത്തത്.. 

         ഇന്ത്യ ബ്രിട്ടീഷ്‌കാരുടെ ഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിനു ശേഷം  ഈ കരാര്‍ അവസനികുകയും പിന്നിട് 1970 ല്‍ കരാര്‍ പുതുകുകയുംചെയ്തു. അതുകൊണ്ട് തന്നെ പുതിയ tax  നിലവില്‍ വരികയും ചെയ്തു. ഏക്കറിന് 30 രൂപയും പിന്നെ generator ചാര്‍ജ് ആയി 12 രൂപയും തമിഴ്നാട്‌ നിന്നും ഈടകി വരുന്നു          

 

മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്തുകൊണ്ട് സുരക്ഷിതമല്ല എന്ന കാര്യം ഒറ്റനോട്ടത്തില്‍ പരിശോധിക്കാം. 
1. 2011-ല്‍ പഴക്കം 115 വര്‍ഷം
2. നിര്‍മിച്ചത് കരിങ്കല്ലും ചുണ്ണാമ്പും സുര്‍ക്കിയും കൊണ്ട്
3. സുര്‍ക്കിയില്‍ പണിതതില്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു വലിയ അണക്കെട്ട്
4. ഡ്രെയിനേജ് ഗാലറികളില്ല (വെള്ളത്തിന്റെ സമ്മര്‍ദം കൂടും)
5. കണ്‍സ്ട്രക്ഷന്‍ ജോയന്റുകളില്ലാതെ അണക്കെട്ട് ഒറ്റ ബ്ലോക്കാണ് (വിള്ളലും ...പൊട്ടലും വ്യാപിക്കാന്‍ സാധ്യത)
6. വെള്ളത്തിന്റെ സമ്മര്‍ദം കണക്കിലെടുക്കാതെ നിര്‍മിച്ചത്. സ്പില്‍വേകള്‍ ആവശ്യത്തിനില്ല.
7. സുര്‍ക്കിയും ചുണ്ണാമ്പും അടര്‍ന്ന് ഒലിച്ചുപോയി പലയിടത്തും പൊട്ടലുകള്‍
8. തുടക്കം മുതല്‍തന്നെ ചോര്‍ച്ച. 1922, 1928-35, 1961-65 കാലത്ത് സിമന്റ് ചാന്തുകൊണ്ട് ചോര്‍ച്ച അടച്ചു
9. പ്രതിവര്‍ഷം 30.4 ടണ്‍ എന്ന തോതില്‍ 50 വര്‍ഷത്തിനിടയില്‍ 1500 ടണ്ണിലധികം സുര്‍ക്കി ഒലിച്ചുപോയി
10. ഭൂകമ്പ സാധ്യതാ പഠനം നടത്തിയിട്ടില്ല
11. അണക്കെട്ട് ഉടുമ്പഞ്ചോല, കമ്പം ഭ്രംശമേഖലകള്‍ സംഗമിക്കുന്ന സ്ഥലത്തായതിനാല്‍ ഭൂകമ്പ സാധ്യത കൂടുതലാണ്
12. ബേബി ഡാം സ്ഥിതിചെയ്യുന്നത് ഭ്രംശ മേഖലയില്‍ (അടിയിലൂടെ ചോര്‍ച്ച രൂക്ഷം.) ഡാം ഇതേവരെ ബലപ്പെടുത്തിയിട്ടില്ല.
13. അടുത്തകാലത്ത് ഇടുക്കി. കോട്ടയം ജില്ലകളിലുണ്ടായ ഭൂചലനങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നു 14. പെരിയാര്‍ നദി ഒഴുകുന്നതുതന്നെ ഭ്രംശ മേഖലയിലൂടെ
15. അണക്കെട്ടിനെ നിരീക്ഷക്കുന്നില്ല. സ്ഥാപിച്ച ഉപകരണങ്ങള്‍ നശിച്ചു
16. സമ്മര്‍ദം കുറക്കാന്‍ ജലനിരപ്പ് 136 അടിയാക്കി നിജപ്പെടുത്താനും സ്പില്‍വേകള്‍ കൂട്ടാനും 1979ല്‍ കേന്ദ്ര ജല കമ്മീഷന്‍ നിര്‍ദേശം
17. സമ്മര്‍ദം കുറക്കാന്‍ അണക്കെട്ടിനു മുകളില്‍ കോണ്‍ക്രീറ്റ് ക്യാപ്പിങ് ഉണ്ടാക്കി. പക്ഷെ ഇത് ഫലവത്തല്ല.
18. ഒരു ഭാഗത്ത് കോണ്‍ക്രീറ്റ് ആവരണം പണിത് ഇന്‍സ്‌പെക്ഷന്‍ ഗാലറി നിര്‍മ്മിച്ചു. (ആവരണം അണക്കെട്ടിനോട് ചേരാത്തതിനാല്‍ ഭിത്തിയുമായി ചേരുന്ന സ്ഥലത്ത് ഇപ്പോള്‍ ചോര്‍ച്ച)
19. കേബിള്‍ കൊണ്ട് അണക്കെട്ട് അടിസ്ഥാനത്തോട് ഉറപ്പിച്ചു(ഇത് താത്കാലിക ബലപ്പെടുത്തല്‍ മാത്രം) കരിങ്കല്ലും സര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച് പണിതതില്‍ ഇന്ന് ലോകത്ത് തന്നെ ബാക്കി നിര്‍ക്കുന്ന പഴക്കമേറിയ ഏക അണക്കെട്ടാണ് മുല്ലപ്പെരിയാര്‍ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ കാലപഴക്കമുള്ള അണക്കെട്ടുകളെല്ലാം എല്ലാ രാജ്യങ്ങളും ഡീകമ്മിഷന്‍ ചെയ്തുകഴിഞ്ഞു. അണക്കെട്ട് തകര്‍ന്നാലുള്ള ദുരന്തം മുന്‍കൂട്ടി കണ്ടുകൊണ്ടാണിത്.

 

          ബ്രിട്ടീഷ്‌ എഞ്ചിനീയര്‍മാര്‍ കേവലം അമ്പതു വര്‍ഷത്തെ ആവശ്യത്തിനായി പണിത ഇപ്പോള്‍ നൂറ്റിപതിനാര്‍ വര്ഷം പിന്നിട്ട മുല്ലപ്പെരിയാര്‍ ഡാം എന്ന ജലബോബിനു മുകളിലാണ് കേരളത്തിലെ നാല് പ്രദാന ജില്ലകള്‍ ( എറണാകുളം , കോട്ടയം , ഇടുക്കി , ആലപ്പുഴ ) ഒന്നുമറിയാതെ സുഗമായ് ഉറങ്ങുന്നത്....ഭൂകമ്പങ്ങള്‍ അടിക്കടിയായി ഉണ്ടാകുന്ന മേഖലയില്‍ സ്ഥിതി ചെയ്യുന്ന ദുര്‍ബലമായ ഈ അണക്കെട്ട് പൊട്ടിയാല്‍ ഈ നാല് ജില്ലകളും കടലിലെത്താന്‍ ഇടുക്കി മുതല്‍ അറബിക്കടല്‍ വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന്‌ എത്തിച്ചേരാന്‍ വെറും 4.30 മുതല്‍ 5.30 വരെ മണിക്കൂറുകള്‍ മതി. അതിനുള്ളില്‍ ലോകം തന്നെ കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കും. .നമ്മളില്‍ ഒരാള്‍ വിജാരിച്ചാല്‍ ഒരു പക്ഷെ ഒന്നും നടക്കില്ലായിരിക്കാം.പക്ഷെ, " നമ്മള്‍ " ഒരുപോലെ വിജാരിച്ചാല്‍ ജനിച്ചു വളര്‍ന്ന കേരളത്തിന്‌ വേണ്ടി പലതും ചെയ്യാനാവും.. ഉരുകിയുതിരുന്ന മുല്ലപെരിയാര്‍ ഡാം അധികാരികളുടെ കണ്ണില്‍ പെടുത്തിയില്ലെങ്കില്‍ ഏകദേശം 30 ലക്ഷത്തിലധികം ആള്‍ക്കാര്‍ കൊല്ലപ്പെടും, നെടുമ്പാശ്ശേരി വിമാനത്താവളം, റെയില്‍ വെ , സ്കൂളുകള്‍ ഇതൊക്കെ ഓര്‍മകളില്‍ മാത്രമാകും. പിന്നെ ലുലു മാള്‍ , ഒബ്രോണ്‍ മാള്‍, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ... കോടികളുടെ സ്ഥാപനങ്ങള്‍ നാശോന്മുഘമാകും. ഏകദേശം 42 ഓളം അടി ഉയരത്തില്‍ വരെ ആയിരിക്കും വെള്ളത്തിന്‍റെ മരണപ്പാച്ചില്‍... വെള്ളം മുഴുവന്‍ ഒഴുകി തീര്‍ന്നാല്‍, 20 ഓളം അടി ഉയരത്തില്‍ ചെളി ആയിരിക്കും ആ പ്രദേശം മുഴുവന്‍.....തമിഴനാടിന്റെയ് ഭീഷണിക്ക് വഴങ്ങി ഈ ജില്ലകളിലെ ജനങ്ങളുടെ ജീവിതത്തെ അവഗണിക്കുന്ന അധികാര വരഗത്തിനരിയുമോ ഭീതിയുടെ താഴ്വരയില്‍ കഴിയുന്ന ജനങ്ങളുടെ വേദന...ഭരണ വര്‍ഗം കയ്യൊഴിഞ്ഞ നമുക്ക് അത്യാഹിതങ്ങള്‍ ഒന്നും സംഭവിക്കാതിരിക്കാന്‍ പ്രാര്തിക്കം...നമ്മെ കൊണ്ടാകുന്ന രീതിയില്‍ പ്രിതിശേധിക്കം......
മുല്ലപെരിയാര്‍ ഡാം നെ പറ്റിയുള്ള വീഡിയോ നിങ്ങള്ക് താഴെ ഉള്ള ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ കാണാവുന്നത്‌ ആണ്


മുല്ലപെരിയാര്‍ കൂടുതല്‍ അറിയാന്‍: http://en.wikipedia.org/wiki/Mullaperiyar_ടം  

     

   

No comments:

Post a Comment