Friday, 25 November 2011

ആനകോണ്ട ഇനി ഇന്ത്യിലും


          ഏറ്റവും വലിയ പാമ്പ്ആയ ആനകോണ്ട ഇനി ഇന്ത്യിലും. ഇംഗ്ലീഷ് സിനിമകളില്‍ പ്രേക്ഷക മനസ്സുകളെ കിടിലം കൊള്ളിച്ച തെക്കേ  അമേരിക്കന്‍  വനങ്ങളില്‍  കാണപെടുന്ന ഈ പാമ്പ് ഇനി മൈസൂര്‍ ZOO ല്‍. ശ്രീലങ്കയില്‍  നിന്നുമാണ് 5  പച്ച നിറത്തിലുള്ള ആനകോണ്ടകളെ കൊണ്ട് വന്നത്. ഇന്ത്യയില്‍ ആദ്യമായിട്ട് ആണ് ഒരു മൃഗശാല യില്‍ ആനകോണ്ട പ്രദര്ഷിപ്പികുന്നത്.

           ശ്രീലങ്ക യിലെ മൃഗശാല ആയ National Zoo at Dehiwela ആണ് 5 അനകൊണ്ടാകളെ   നല്‍കിയത് . അവിടെ നിന്നും ഒരു സംഗം veterinarian ഡോക്ടര്‍മാരും സഹായികളും ശ്രീലങ്കന്‍ എയര്‍ലൈന്‍സ്ല്‍ ആണ് കൊണ്ടുവന്നത്. 15 മാസം മാത്രം പ്രായമുള്ള ,, 3 -5 അടി നീളവും,, 400  - 1500 ഗ്രാം തൂകവും ആണ് പാമ്പിനു ഉള്ളത്. 

        മൃഗശാലയില്‍ പ്രത്യേകം  കൂട് ഇതിനു വേണ്ടി തെയ്യരാക്കി വച്ചിരിക്കുന്നു.  സ്വതന്ത്രമായി സഞ്ചരിക്ക്കുന്നതിനും അത് പോലെ തന്നെ അതിന്റെ അവാസ്തവ്യവസ്ഥ ഉണ്ടാകുന്നതിനായി ഒരു കുളവും അതിനകത്ത് താനെ ക്രമീകരിച്ചിരിക്കുന്നു. രണ്ടു വലിയ ഗ്ലാസ്‌ കൂടി ആണ്  സന്ദര്‍ശകര്‍ക് കാണുന്നതിനുള്ള സൌകരിയം ഒരുക്കിട്ടുള്ളത്.
    ഏറ്റവും വലിയ പാമ്പ് ആയ ആനകോണ്ട  30  അടി വരെ നീളം വയ്കുകയും അതുപോലെ തന്നെ ഏകദേശം 230 kg വരെ ടൂകം വയ്കുകയും ചെയ്യും. വലിയ പന്നി , മാന്‍ , പക്ഷികള്‍ എന്നിവയെ ഭക്ഷണം മാക്കുന്ന ഇവര്‍ പുലിയെ പോലും ചുറ്റി വിഴുങ്ങാറുണ്ട്. 

No comments:

Post a Comment