Wednesday, 7 December 2011

ആധാര്‍ ( Adhaar )

ആധാര്‍ 



            നമ്മുടെ രാജ്യത്തെ ഓരോ ആളിനും ഒരു പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍... അത് യാതാര്ത്യമാകാന്‍ പോകുകയാണ് ""ആധാര്‍ "" എന്നാ വന്‍പദ്ധധിയിലുടെ ഇതിനായി രൂപികരിക്കപെട്ട പ്രത്യേക സ്ഥാപനമാണ്‌ ''യുനീക് ഐഡഇന്ടിഫികേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ( UIDAI ) കേന്ദ്ര ആസൂത്രണ കമ്മീഷന് കീഴില്‍ ആണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇന്‍ഫോസിസ് ചെയര്‍മാനായിരുന്ന നന്ദന്‍ നിലകോനി ആണ് UIDAI  യുടെ ചെയര്‍മാന്‍.

                  നമ്മുടെ രാജ്യത്തു വസിക്കുന്ന ഓരോരുത്തര്കും 12 അക്ക ഒരു നമ്പര്‍ നല്‍കി അതിലൂടെ അവരെ തിരിച്ചറിയുക എന്നതാണ് ലക്ഷ്യമിടുന്നത്. ഈ നമ്പറിനു "ആധാര്‍ നമ്പര്‍ " എന്ന് പറയും. ഓരോരുത്തരുടെയും ഫോട്ടോയും, പത്തു വിരലുകളൂടെയും വിരലടയാളങ്ങള്‍., പിന്നെ കൃഷ്ണമണിയുടെ ഫോട്ടോ തുടങ്ങിയ ബയോമെട്രിക് വിവരങ്ങള്‍ ആണ് ആദ്യഘട്ടം ശേഘരികുക. 


                2008 ല്‍ ആണ് UIDAI സ്ഥാപിതമായത്. 2015  അവസാനത്തോടെ ആധാരിന്ടി പ്രവര്‍ത്തനം പൂര്‍ത്തീകരികാന്‍ ആണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്.


എന്താണ് ആധാര്‍ കൊണ്ടുള്ള നേട്ടം???

  •              ആധാര്‍ നിലവില്‍ വരുന്നതോടെ ഒരാള്‍ക് പല തിരിച്ചറിയല്‍ കാര്‍ഡുകള്‍ സൂക്ഷിക്കേണ്ടി വരില്ല. റേഷന്‍ കാര്‍ഡ്‌ , ഡ്രൈവിംഗ് ലൈസെന്‍സ്, വോട്ടര്‍ കാര്‍ഡ്‌,, എ .ടി. എം. കാര്‍ഡ്‌ ,, തുടങ്ങിയവക്കെല്ലാം പകരമായി ഇത് ഉപയോകികാം.  
  • തിരിച്ചറിയല്‍ കാര്‍ഡില്‍ നടക്കുന്ന തിരിമറി  ഇതിലൂടെ നമുക്ക് തടയാം.  
  • രാജ്യതിന്യേ ഏതു ഭാഗത്ത്‌ നിന്നും ഒരാള്‍ക് ആധാര്‍ നമ്പര്‍ നല്‍കി ഓണ്‍ലൈന്‍ ആയി അയാളുടെ വ്യക്തിതം തെളിയികാം .
   എങ്ങനെ ആധാരിനു അപേക്ഷിക്കാം???. 

           നിങ്ങള്ക് ഏറ്റവും അടുത്തുള്ള അക്ഷയ സെന്റെറില്‍ പോയാല്‍ ആധാരിനു അപേക്ഷിക്കാനുള്ള ഫോം ലഭിക്കും 
 


No comments:

Post a Comment