Friday, 9 December 2011

Green World... ( കോഴി തൂവലും ഓറഞ്ച് തൊലിയും കൊണ്ട് പ്ലസ്ടിക്ക് )

കോഴി തൂവലും  ഓറഞ്ച് തൊലിയും കൊണ്ട് പ്ലസ്ടിക്ക്

 

             ഭാവിയില്‍ നിങ്ങള്‍ നിങ്ങളുടെ കാറില്‍ കയറുമ്പോള്‍ ഓറഞ്ച്‌ മണം തോന്നിയേകാം അല്ലെങ്കില്‍ ചോളം ചുടുമ്പോള്‍ ഉണ്ടാകുന്ന മണവും കിട്ടും എന്താ കാരണമെന്നോ ??????   ഓറഞ്ച്‌ ല്‍ നിന്നുള്ള സ്ട്ടാര്ച്ചും ചോളത്തില്‍ നിന്നുള്ള സ്ട്ടാര്ച്ചും കൊണ്ട് ആയിരിക്കും ആ പ്ലാസ്റ്റിക്‌ നിര്‍മിച്ചിരിക്കുന്നത്. 

           നെതെര്‍ലാന്‍ഡ് ലെ റോടനബെര്ഗ് ബയോപോളീമര്സ് അത്തരം പ്ലാസ്റ്റിക്‌ കൊണ്ട് പലതരം ഉല്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നു. സ്പൂണ്‍, ഫോര്‍ക്ക് ,, കത്തി, തുടങ്ങിയവയും ആഹാരം പായ്ക്ക് ചെയ്യാനുള്ള ഉല്പന്നങ്ങളും ഇതില്‍ പെടും. 

           റിച്ചാര്‍ഡ്‌ വൂള്‍ എന്നാ ശാസ്ത്രജ്ഞന്‍ ( Dalawere University ) കോഴി തൂവല്‍ കൊണ്ട് കമ്പോസിറ്റ് ഉണ്ടാക്കിയത്. ഇത് ഉപയോകിച്ചു സര്‍ക്വീറ്റ് ബോര്‍ഡ്‌ ഉണ്ടാക്കുകയും ചെയതു 

          കേര്‍നാല്‍ യുനിവേര്സിടി ഗവേഷകര്‍ ഓറഞ്ച് തൊലിയില്‍ കര്ബെന്‍ ചേര്‍ത്താണ് പുതിയ ഒരു പ്ലാസ്റ്റിക്‌ നിര്‍മിച്ചിരിക്കുന്നത്. 



           ഇത്തരം ബയോ പ്ലസ്ടിക്കുകള്‍ ""ബയോഡീഗ്രൈഡബിള്‍"" ആണ്. താനെ ചീയും (വിഗടിക്കും ) പ്രകൃതിയില്‍  മലിനീകരണം ഉണ്ടാകുകയും ഇല്ല. ഇങ്ങനെ ഉള്ള കണ്ടുപിടുത്തങ്ങള്‍ ഇപ്പോളത്തെ മലിനീകരണത്തെ ചെറിയ തോതില്‍ എങ്ങിലും തടുക്കാന്‍ സാധിക്കും എന്ന് നമുക്ക് പ്രത്യശികാം.





          ഗ്രീന്‍ വേള്‍ഡ്...

No comments:

Post a Comment